സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവ്: ഇന്റെർവ്യൂ ഫെബ്രുവരി 10ന്

തിരുവനന്തപുരം: ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി എലമെന്ററി, സെക്കൻഡറി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവുകളിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത സെക്കൻഡറി വിഭാഗത്തിന് ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും ആർ.സി.ഐ രജിസ്‌ട്രേഷനുമാണ്. എലിമെന്ററി വിഭാഗത്തിൽ പ്ലസ്ടുവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും ആർ.സി.ഐ രജിസ്‌ട്രേഷനുമുള്ളവരെ പരിഗണിക്കും. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി പത്തിന് രാവിലെ പത്ത്‌ മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി എസ്.എസ്.കെയുടെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2455590, 0471-2455591.

Share this post

scroll to top