പോളിടെക്നിക് പാർട്ട് ടൈം ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ഫെബ്രുവരി 8 വരെ സ്വീകരിക്കും

തിരുവനന്തപുരം: പോളിടെക്നിക് പാർട്ട് ടൈം എൻജിനിയറിങ് ഡിപ്ലോമ കോഴ്സുകളിലേക്ക് ഈ മാസം എട്ടാം തിയതി വരെ അപേക്ഷിക്കാം. കോതമംഗലം ഗവ. പോളിടെക്നിക് കോളജ്, പാലക്കാട് ഗവ. പോളിടെക്നിക് കോളജ്, കോഴിക്കോട് കേരള ഗവ.പോളിടെക്നിക് കോളജ്, കൊട്ടിയം ശ്രീനാരയണ പോളിടെക്നിക് കോളജ്, തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജ്, സ്വാശ്രയ മേഖലയിലെ മലപ്പുറം മാദിൻ പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലാണ് പാർട്ട് ടൈം എൻജിനിയറിങ് ഡിപ്ലോമ കോഴ്സുകളുള്ളത്. സർക്കാർ, പൊതുമേഖല, സ്വകാര്യമേഖല എന്നിവിടങ്ങളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമോ രണ്ട് വർഷ ഐ.ടി.ഐയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 വയസ് തികഞ്ഞവരായിരിക്കണം. വിശദ വിവരങ്ങൾ www.polyadmission.org/pt ലും അതാതു പോളിടെക്നിക് കോളജുകളിലും ലഭിക്കും.

Share this post

scroll to top