ഡിസബിലിറ്റി മാനേജ്‌മെന്റ് ഓഫീസര്‍ ഡവലപ്‌മെന്റ് സൈക്കോ തെറാപ്പിസ്റ്റ് ഒഴിവ്: കരാർ നിയമനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജി വിഭാഗവും, സംസ്ഥാന സോഷ്യല്‍ ജസ്റ്റിസ് വിഭാഗവും സംയുക്തമായി നടത്തുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്റ് റിഹാബിലിറ്റേഷന്‍ പ്രോഗ്രാമില്‍ ഒഴിവുള്ള ഡിസബിലിറ്റി മാനേജ്‌മെന്റ് ഓഫീസര്‍ ഡവലപ്‌മെന്റല്‍ സൈക്കോ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഡവലപ്‌മെന്റല്‍ സൈക്കോ തെറാപ്പിസ്റ്റിന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്ലോ, റീഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനും, ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷനില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവും ആണ് യോഗ്യതകള്‍. അപേക്ഷകര്‍ ഫെബ്രുവരി അഞ്ചിന് മുൻപായി ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം ഡയറക്ടര്‍, സി.ഡി.എം.ആര്‍.പി, സൈക്കോളജി വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ പിന്‍ – 673635 എന്ന വിലാസത്തില്‍ എത്തിക്കണം.

Share this post

scroll to top