പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പ്രിൻസിപ്പൽ കരാർ നിയമനം

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ/സെലക്ഷൻ ഗ്രേഡ് ലക്ചറർ/സീനിയർ ഗ്രേഡ് ലക്ചറർ എന്നീ തസ്തികകളിൽ നിന്നും വിരമിച്ചവർക്കാണ് അപേക്ഷിക്കാൻ അവസരം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം 12ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം,നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം വിശദ വിവരങ്ങൾക്ക് 0471-2737246 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share this post

scroll to top