ഓപ്പൺ സർവകലാശാല: നിയമസഭയിൽ ബില്ല് അവതരിപ്പിച്ചു

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ആദ്യഘട്ടത്തിൽ ഒൻപത് സ്കൂളുകളാണ് തുടങ്ങുന്നത്. സൈബർ കൗൺസിലറുടെയും, സൈബർ കൺട്രോളറുടെയും നേതൃത്വത്തിൽ അധ്യാപനരീതിയും, പരീക്ഷയും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതാണ് മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ അവതരിപ്പിച്ച ഓപ്പൺ സർവകലാശാല ബില്ലിലെ വ്യവസ്ഥകൾ. ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന സ്കൂളുകൾ, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, സയൻസ്, ലാംഗ്വേജസ്, ബിസിനസ് സ്റ്റഡീസ് ആൻഡ് പബ്ലിക് പോളിസി, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ്, ഇന്റർഡിസിപ്ലിനറി ആൻഡ് ട്രാൻസ്ഡിസിപ്ലിനറി സ്റ്റഡീസ്, വോക്കേഷനൽ എജ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്‌, ലോ ആൻഡ് ബിസിനസ് സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.

Share this post

scroll to top