തിരുവനന്തപുരം: ഓൺലൈൻ കലോത്സവങ്ങൾ കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുമെന്ന് മുൻ വിദ്യാഭ്യാസ ഡയറക്ടർ എം.എസ്.ജയ. തിരുവനന്തപുരം കോട്ടൻ ഹിൽ എൽ.പി.സ്കൂളിലെ കലോത്സവം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രധാന അധ്യാപകൻ കെ.ബിഹാരി, കൗൺസിലർ രാഖി രവി, വിഷ്ണു പ്രസാദ്, സിനി എന്നിവർ പങ്കെടുത്തു. ഭരതനാട്യം, നാടോടി നൃത്തം, പ്രസംഗമത്സരം തുടങ്ങിയ പത്തോളം ഇനങ്ങളിലായാണ് മത്സരം നടന്നത്. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ തുറന്നതിന് ശേഷം വിതരണം ചെയ്യും. കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനായി ഓൺലൈൻ കലോത്സവങ്ങൾ സ്കൂളുകൾ സംഘടിപ്പിക്കുന്നത്.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...