തൃശൂര്‍: തൃശൂര്‍ ഫീല്‍ഡ് സ്റ്റഡീസ് സര്‍ക്കിള്‍ കാര്യാലയത്തില്‍ നാഷണല്‍ ഹൈഡ്രോളജി പ്രൊജക്റ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ക്വാളിറ്റി ലാബില്‍ ലാബ് അറ്റന്‍ഡര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്ലസ് ടു സയന്‍സ്, ജല ഗുണനിലവാര പരിശോധന ലാബുകളില്‍ രണ്ടുവര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി 11ന് അഞ്ചു മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04872332054 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...