പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

തളിര് സ്‌കോളർഷിപ്പ്: രജിസ്ട്രേഷൻ ജനുവരി 31 വരെ നീട്ടി

Jan 1, 2021 at 4:10 pm

Follow us on


തിരുവനന്തപുരം : കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളർഷിപ്പ് രജിസ്‌ട്രേഷൻ തീയതി ജനുവരി 31 വരെ നീട്ടി.
ജൂനിയർ-സീനിയർ വിഭാഗങ്ങളിലായി 2500 ഓളം വിദ്യാർഥികൾക്കായി 16 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് ഈ വർഷം നൽകുന്നത്. സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 10,000, 5000, 3000 രൂപയാണ് സ്‌കോളർഷിപ്പ്. വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി, ചരിത്ര വിജ്ഞാനം, പൊതു വിജ്ഞാനം, തളിര് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സ്‌കോളർഷിപ്പ് പരീക്ഷ. 5, 6, 7 ക്ലാസ്സുകളിലെ കുട്ടികളെ ജൂനിയർ വിഭാഗത്തിലും 8, 9, 10 ക്ലാസിലെ കുട്ടികളെ സീനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാതല വിജയികൾക്ക് 1000, 500 രൂപ സ്‌കോളർഷിപ്പ് നൽകും. 200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. സ്‌കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക ഒരു വർഷത്തേക്ക് സൗജന്യമായി നൽകും. https://scholarship.ksicl.kerala.gov.in/ എന്ന വിലാസത്തിലൂടെ തളിര് സ്‌കോളർഷിപ്പ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാം. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ നേരിട്ട് പണമടച്ചും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8547971483

\"\"
\"\"

Follow us on

Related News