കോട്ടയം മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്‌സ് ഒഴിവ്

കോട്ടയം : ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ കോട്ടയം ഗവ. മെഡിക്കല്‍ കോളജിൽ സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവുണ്ട്. ആകെ 10 ഒഴിവുകളാണുള്ളത്. ജനറല്‍ നഴ്‌സിങ് ആന്റ് മിഡവൈഫറി അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍, പോസ്റ്റ് ഓപ്പറേറ്റീവ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി ഐ.സി.യുവില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്കാണ് അവസരം.
യോഗ്യതകളുള്ളവര്‍ ജനുവരി 11നു മുന്‍പ് തൊട്ടടുത്ത എംപ്ലോയ്‌മെന്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

Share this post

scroll to top