പ്രധാന വാർത്തകൾ
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

ഉന്നത വിദ്യാഭ്യാസത്തിനായി എൽഐസിയുടെ സ്കോളർഷിപ്പ്

Dec 27, 2020 at 3:54 pm

Follow us on

തിരുവനന്തപുരം: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിർധനരായ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനായാണ് സ്കോളർഷിപ്പ് നൽകുന്നത്. പ്രതിവർഷം 2ലക്ഷം രൂപയിൽ കവിയാത്ത വാർഷിക വരുമാനമുള്ള കുടുംബത്തിലെ വിദ്യാർത്ഥികളെയാണ് ഇതിനായി പരിഗണിക്കുക. ഓരോ വർഷവും 20,000 രൂപയുടെ സ്കോളർഷിപ്പാണ് അതത് കോഴ്സ് കാലയളവിൽ നൽകുക. എൽഐസിയുടെ ഗോൾഡൻ ജൂബിലി ഫൗണ്ടേഷനാണ് സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. എൽഐസിയുടെ ഓരോ ഡിവിഷനിലും 10 പെൺകുട്ടികൾ അടക്കം 20 പേർക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക.
അംഗീകൃത കോളജുകളിൽ മെഡിക്കൽ, എൻജിനിയറിങ് കോഴ്സുകൾ പഠിക്കുന്നവർ, ഏതെങ്കിലും വിഷയത്തിലെ ബിരുദം/ ഇന്റഗ്രേറ്റഡ് പ്രോഗ്രാം/വൊക്കേഷണൽ പ്രോഗ്രാം, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ എന്നിവ പഠിക്കുന്നവർക്കായാണ് സ്കോളർഷിപ്പ് നൽകുന്നത്. 2019-20 ൽ പ്ലസ് ടു പരീക്ഷ 60 ശതമാനം മാർക്കിൽ വിജയിച്ച് 2020-21-ൽ മേല്പറഞ്ഞ കോഴ്സുകളിൽ പഠിക്കുന്നവരാകണം. 2019-20 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ 60 ശതമാനം മാർക്കോടെ വിജയിച്ച് 2020-21-ൽ ഇന്റർമീഡിയറ്റ്/പ്ലസ്ടു പഠിക്കുന്നവർക്ക് സ്പെഷ്യൽ ഗേൾ ചൈൽഡ് സ്കോളർഷിപ്പും നൽകും. ഓരോ എൽഐസി ഡിവിഷനിലും 10 പേർക്ക് ഇത് നൽകും. പ്രതിവർഷം10,000 രൂപ ലഭിക്കുന്ന ഗേൾ ചൈൽഡ് സ്കോളർഷിപ്പ് രണ്ടുവർഷം ലഭിക്കും. തുക മൂന്ന് ഗഡുക്കളായാണ് അനുവദിക്കുക. അർഹരായവർ www.licindia.inലെ ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ ലിങ്ക് വഴി അപേക്ഷിക്കണം. ഡിസംബർ 31ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.

Follow us on

Related News