പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന \’വിദ്യാമിത്രം\’ വിദ്യാഭ്യാസ സ്കോളർഷിപ്പ് ഈ വർഷം നേടിയത് 60 വിദ്യാർത്ഥികൾ. പ്രഫഷണൽ കോളജുകളിൽ മെറിറ്റിൽ പ്രവേശനം നേടുന്നവർക്കാണ് സ്കോളർഷിപ്പ് നൽകിയത്. ബാങ്ക് അംഗങ്ങളുടെ മക്കൾക്കാണ് അപേക്ഷിക്കാനുള്ള അവസരം.
എംബിബിഎസ് വിദ്യാർത്ഥികൾക്ക് 50000 രൂപ (അഞ്ച് പ്രതിവർഷ തവണകളായി),
ബിഡിഎസ് വിദ്യാർത്ഥികൾക്ക് 40000 രൂപ (നാല് പ്രതിവർഷ തവണകളായി), ബിഎഎംഎസ് / ബിഎച്ച്എംഎസ്
വിദ്യാർത്ഥികൾക്ക് 30000 രൂപ (നാല് പ്രതിവർഷ തവണകളായി) ബി.എസ്.സി വെറ്റിനറി സയൻസ് വിദ്യാർത്ഥികൾക്ക് 18000 രൂപ (മൂന്ന് പ്രതിവർഷ തവണകളായി), ബി.ടെക്/ബി.ആർക്ക്/ബി.എസ്.സി. അഗ്രി/ബി.എസ്.സി നേഴ്സിംഗ്/ബി.ഫാം വിദ്യാർത്ഥികൾക്ക് 20000 രൂപ (4 പ്രതിവർഷ തവണകളായി) എൽഎൽബി വിദ്യാർത്ഥികൾക്ക് 15000 രൂപ (മൂന്ന് പ്രതിവർഷ തവണകളായി) നൽകുന്നു. ഈ വർഷം അറുപത് വിദ്യാർത്ഥികൾ അവാർഡ് ഏറ്റുവാങ്ങി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ബാങ്കിൻ്റെ പ്രഥമ പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ സ്കോളർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് എ.ബി.മനോജ്
മുൻ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ടി.ആർ.ബോസ്, എം.വി. ജോസ് മാസ്റ്റർ, ഭരണ സമിതി അംഗങ്ങൾ ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പ്രസംഗിച്ചു.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...