തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 17 ന് ആരംഭിക്കും. മുഖ്യമന്ത്രിയുട അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പരീക്ഷകൾ മാർച്ച് 17ന് ആരംഭിച്ച് 30ന് അവസാനിക്കും. പൊതുപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി ഇന്ന് മുതൽ 10,12 ക്ലാസുകളിലെ അധ്യാപകർ 50% എന്ന കണക്കിൽ സ്കൂളുകളിൽ ഹാജരായി തുടങ്ങും. എസ്എസ്എൽസി, ഹയർ സെക്കൻഡറി പ്രാക്ടിക്കൽ ക്ലാസുകൾ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. 9 വരെയുള്ള ക്ലാസുകൾ നിലവിലെ ഓൺലൈൻ സംവിധാനത്തിൽ നടക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഫസ്റ്റ് ബെൽ ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും തുടർപഠനവും സ്കൂള്‍തലത്തില്‍ നടത്തുന്നതിന് സൗകര്യം ഒരുക്കും. ജനുവരി ഒന്ന് മുതൽ ഇതിന് സൗകര്യം ഒരുക്കും. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും മാതൃകാപരീക്ഷകളും സ്കൂള്‍തലത്തില്‍ നടത്തും. 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്കൂളില്‍ പോകാനും സൗകര്യം ഒരുക്കും.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...