കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ എക്‌സാമിനേഷൻ പരീക്ഷ; അവസാന തീയതി നീട്ടി

ന്യൂഡല്‍ഹി; കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ എക്‌സാമിനേഷന് അപേക്ഷിക്കാനുള്ള അവസാന തിയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്‍ നീട്ടി. ഡിസംബര്‍ 19 വരെയാണ് സമയം നീട്ടിയത്. താല്‍പ്പര്യമുള്ളവര്‍ക്ക് ssc.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷാ ഫീസ് ഡിസംബര്‍ 21 വരെയും ഓഫ്‌ലൈനായി ഡിസംബര്‍ 23 വരെയുമാണ് അടക്കേണ്ടത്. 2021 ഏപ്രില്‍ 12 മുതല്‍ 27 വരെയാണ് എസ്.എസ്.സി സി.എച്ച്.എസ്.എല്‍ ടയര്‍ 1 പരീക്ഷ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.എസ്.സി യുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share this post

scroll to top