ശമ്പളവും പെന്‍ഷനും പുനര്‍ നിര്‍ണയിക്കാന്‍ മൂന്ന് മാസം കൂടി കാലാവധി നീട്ടിക്കിട്ടണം; ശമ്പളക്കമ്മീഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെന്‍ഷനും പുനര്‍ നിര്‍ണയിക്കാന്‍ മൂന്ന് മാസം കൂടി കാലാവധിനീട്ടിക്കിട്ടണമെന്ന് ശമ്പളക്കമ്മീഷന്‍ ധനകാര്യവകുപ്പിന് കത്ത് നല്‍കി. നടപടികള്‍ മൂന്ന്മാസത്തിനുള്ളില്‍ പൂര്‍ത്തിയായില്ലെങ്കില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതില്‍ തടസം നേരിടും. ഫെബ്രുവരിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനവകുപ്പ് പറഞ്ഞു.

കോവിഡ് മൂലം സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഈ വര്‍ഷം അധികവായ്പ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ജി.എസ്.ടി കുടിശികയും നല്‍കുന്നുണ്ട്. എങ്കിലും ഈ അനിശ്ചിത സമയത്ത് ശമ്പള, പെന്‍ഷന്‍ തുകയില്‍ എത്രമാത്രം വര്‍ധനവ് ഉണ്ടാക്കാന്‍ സാധിക്കുമെന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടില്ല.

Share this post

scroll to top