ക്യൂന്‍ എലിസബത്ത് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ന്യൂഡല്‍ഹി : ക്യൂന്‍ എലിസബത്ത് കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷ മാസ്റ്റേഴ്‌സ് പഠനത്തിനാണ് സ്‌കേളര്‍ഷിപ്പ് അനുവദിക്കുന്നത്. ഒരു കോമണ്‍വെല്‍ത്ത് രാജ്യത്തെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാവുന്നതാണ്. www.acu.ac.uk എന്ന വെബ്‌സൈറ്റ് വഴി ജനുവരി 18നകം അപേക്ഷ സമര്‍പ്പിക്കണം. ഫൈനല്‍ ട്രാന്‍സ്‌ക്രിപ്റ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം, എല്ലാ സപ്പോര്‍ട്ടിങ് രേഖകളും അപേക്ഷിക്കുമ്പോള്‍ നല്‍കണം. ഒരു സര്‍വകലാശാലയിലേക്ക് ഒരപേക്ഷയേ നല്‍കാന്‍ അനുവദിനീയമുള്ളു. ഓരോ സര്‍വകലാശാലയിലെയും ലഭ്യമായ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളെക്കുറിച്ചും മറ്റു വിവരങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share this post

scroll to top