ന്യൂഡല്‍ഹി: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷയുടെ ടൈംടേബിള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് (എന്‍.ഐ.ഒ.എസ്) പ്രസിദ്ധീകരിച്ചു. ടൈംടേബിള്‍ എന്‍.ഐ.ഒ.എസിന്റെ ഔദ്യോഗിക വെബസൈറ്റായ nios.ac.in ല്‍ ലഭ്യമാണ്. 2021 ജനുവരി 22 മുതല്‍ ഫെബ്രുവരി 15 വരെയാണ് രണ്ട് ക്ലാസുകള്‍ക്കും പരീക്ഷ നടക്കുക. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 14 മുതല്‍ 25 വരെ നടക്കും. ഡിസംബര്‍ 10 വരെയാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...