പ്രധാന വാർത്തകൾ
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

Nov 27, 2020 at 5:23 pm

Follow us on

തിരുവനന്തപുരം: പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ 1999 ജനുവരി 1 മുതൽ 2019 ഡിസംബർ 31വരെ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ വന്നവർക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം പുതുക്കാം. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയോ, അല്ലാതെയോ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുകയും എന്നാൽ ഈ സർട്ടിഫിക്കറ്റ് (90 ദിവസത്തിനുള്ളിൽ) രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും, നിശ്ചിത സമയ പരിധി കഴിഞ്ഞു സർട്ടിഫിക്കറ്റ് ചേർത്ത കാരണത്താൽ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. ഈ കാലയളവിൽ മെഡിക്കൽ ഗ്രൗണ്ടിലും ഉപരിപഠനാർത്ഥവും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂർത്തിയാക്കാനാകാതെ ജോലിയിൽ നിന്ന് വിടുതൽ ചെയ്തവർക്കും ഉദ്യോഗാർത്ഥികൾ ഹാജരാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സ് സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ജയിച്ചതോ,തോറ്റതോ ആയ സർട്ടിഫിക്കറ്റ്, ടി.സി എന്നിവ ഹാജരാക്കിയാൽ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും.

\"\"

കൂടാതെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ഈ കാലയളവിൽ ജോലിയ്ക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ ജോലിക്ക് പ്രവേശിക്കാതെ നിയമനാധികാരിയിൽ നിന്നും നോൺ ജോയ്നിങ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തതിനാൽ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും അവസരം ലഭിക്കും.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അല്ലാതെ സ്വകാര്യ മേഖലയിൽ നിയമനം ലഭിച്ച് 2009 ഫെബ്രുവരി 17ന് ശേഷം വിടുതൽ ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകൾ ലേബർ ഓഫിസർ/ഫാക്ടറി ഇൻസ്പെക്ടർ/ട്രെയിനിങ് ഇൻസ്പെക്ടർ/ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി നൽകിയിട്ടുള്ളതും യഥാസമയം സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാക്കാൻ കഴിയാത്തതുമായ ഉദ്യോഗാർത്ഥികൾക്കും അത്തരം സർട്ടിഫിക്കറ്റുകൾ നിശ്ചിത സമയ പരിധി (90 ദിവസം) കഴിഞ്ഞു രജിസ്ട്രേഷൻ രേഖയിൽ ചേർത്ത് സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ പുതുക്കാം. സേവനങ്ങൾ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിലെ ഹോംപേജിൽ നൽകിയിട്ടുള്ള സ്പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി നടത്താം.

\"\"

Follow us on

Related News