പി.എസ്.സി പ്രിലിമിനറി പരീക്ഷ കണ്‍ഫേര്‍മേഷന്‍ ഡിസംബർ 12വരെ സമര്‍പ്പിക്കാം

തിരുവനന്തപുരം: കേരള പിഎസ്‌സി പ്രിലിമിനറി പരീക്ഷയുടെ കണ്‍ഫേര്‍മേഷന്‍ സമർപ്പിക്കാൻ ഡിസംബര്‍ 12 വരെ സമയം. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, എല്‍ഡി ടൈപ്പിസ്റ്റ് തുടങ്ങി 150 പോസ്റ്റുകളിലേക്കാണ് ഫെബ്രുവരിയിൽ പരീക്ഷ നടക്കുന്നത്. ഒന്നിലധികം തസ്തികകളില്‍ അപേക്ഷിച്ചിട്ടുള്ളവര്‍ ഓരോന്നിനും കണ്‍ ഫേര്‍മേഷന്‍ നല്‍കണം. പരീക്ഷ എഴുതുന്ന മാധ്യമം, ജില്ല, താലൂക്ക് എന്നിവ പൂരിപ്പിച്ചതിന് ശേഷം ലഭിക്കുന്ന വണ്‍ ടൈം പാസ്‌വേര്‍ഡ് ഉപയോഗിച്ച് വേണം കണ്‍ഫര്‍മേഷന്‍ സബ്മിറ്റ് ചെയ്യാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് കാണുക.

Share this post

scroll to top