ന്യൂഡൽഹി:പി.എസ്.സി. റാങ്ക് പട്ടികയിൽ നിന്ന് കെ.എ.പി. ബറ്റാലിയനിലേക്ക് നിയമനം നടത്താത്തത് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനും പി.എസ്.സിക്കും സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്റ്റിസ് എൽ. നാഗേശ്വർ റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.
2016ൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽനിന്ന് കെ.എ.പി. ബറ്റാലിയനിലേക്ക് ഇതുവരെ നിയമനം നടത്തിയില്ലെന്ന ഹർജി പരിഗണിച്ചാണ് നോട്ടീസ്. കെ.എ.പി-1, കെ.എ.പി-5 എന്നീ ബറ്റാലിയനുകളിലായി ഉള്ള മൂന്നൂറോളം ഒഴിവുകൾ നികത്താൻ നേരത്തെ കേരള അഡ്മിനിസ്ട്രിട്രേറ്റിവ് ട്രിബ്യുണൽ ഉത്തരവിട്ടിരുന്നു. 2016ൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2018ൽ അവസാനിച്ചിട്ടും നിയമനം നടത്താത്തതിനെതിരെയാണ് റാങ്ക് ജേതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...