പ്രധാന വാർത്തകൾ
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരം

അധ്യാപക യോഗ്യത പരീക്ഷ (കെ.ടെറ്റ്) ഡിസംബർ 28, 29 തിയതികളിൽ : 27 വരെ അപേക്ഷിക്കാം

Nov 21, 2020 at 1:43 pm

Follow us on


തിരുവനന്തപുരം: ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷ(കെ.ടെറ്റ്) യുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ഡിസംബർ 28നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ഡിസംബർ 29നും കേരളത്തിലെ വിവിധ സെന്ററുകളിലായി നടക്കും. കെ.ടെറ്റ് ഡിസംബർ 2020ന് അപേക്ഷിക്കാനുള്ള ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ്‌പോർട്ടൽ വഴി നവംബർ 27 വരെ സമർപ്പിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/എസ്.ടി/പി.എച്ച്/ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേയ്ക്കുമുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷനുള്ള മാർഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, www.keralapareekshabhavan.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു തവണയേ അപേക്ഷിക്കാനാകൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല. അതിനാൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷാസമർപ്പണ രീതി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കണം. നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനു മുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിക്കണം. നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം മെയ് 15ന് ശേഷം എടുത്ത ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യണം. ഹാൾടിക്കറ്റ് ഡിസംബർ 19 മുതൽ ഡൗൺലോഡ് ചെയ്യാം. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്‌കുളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.

\"\"

Follow us on

Related News