editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് ടു, ബിരുദം കഴിഞ്ഞവർക്ക് ഏവിയേഷൻ കോഴ്സുകൾ: ഇപ്പോൾ അപേക്ഷിക്കാംസംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 20 മുതല്‍ 22 വരെ കോട്ടയത്ത്ഇനി ബോർഡിലെഴുതി മെനക്കെടേണ്ട, ലാപ്ടോപ്പിൽ ടൈപ്പ് ചെയ്താൽ ബോർഡിൽ അക്ഷരങ്ങൾ തെളിയും: കൈറ്റ് ബോർഡ് വന്നുകംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചുഒരു അജണ്ടയുമായി കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗം ഒക്ടോബര്‍ 11ന്പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ: ഓൺലൈൻ രജിസ്‌ട്രേഷൻ നാളെമുതൽതൃശൂര്‍ മൃഗശാലയില്‍ ജോലി ഒഴിവുകള്‍ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചമുള്ളവര്‍ക്ക് നിര്‍ദിഷ്ട യോഗ്യതകളില്ലെങ്കിലും നിയമനം നേടാംഇന്നത്തെ പരിപാടികൾ മാറ്റി: സ്കൂളുകളിൽ എത്തേണ്ടതില്ലസീറ്റൊഴിവ്, റിഫ്രഷർ കോഴ്സ്, പരീക്ഷകൾ മാറ്റി, പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്ലസ്‌വൺ പ്രവേശനം: മെറിറ്റ് ക്വാട്ട ഒഴിവുകളിൽ പ്രവേശനത്തിന് നാളെ അപേക്ഷിക്കാം

Published on : November 11 - 2020 | 6:08 pm

തിരുവനന്തപുരം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിന് നാളെ( നവംബർ 12) അപേക്ഷിക്കാം. നിലവിലുളള ഒഴിവ് www.hscap.kerala.gov.in ൽ നാളെ രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്‌കൂൾ/കോഴ്‌സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം. വൈകിട്ട് അഞ്ചുവരെ ലഭിക്കുന്ന സാധുതയുളള അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷൻ വെബ്‌സൈറ്റിൽ നവംബർ 13ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും.

കൂടാതെ കാൻഡിഡേറ്റ് ലോഗിനിലെ Candidates’s Rank Report എന്ന ലിങ്കിലൂടെ അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുളള സ്‌കൂൾ/കോഴ്‌സ്, മനസ്സിലാക്കി അപേക്ഷകർ രക്ഷകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്‌കൂളിൽ രാവിലെ പത്ത് മുതൽ 12 മണിക്കു മുൻപ് യോഗ്യഅന്നേദിവസം യോഗ്യത സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയവയുടെ അസ്സൽ രേഖകളും ഫീസുമായി എത്തണം. ഹാജരാക്കുന്ന വിദ്യാർത്ഥികളുടെ യോഗ്യതാ മെരിറ്റ് മാനദണ്ഡങ്ങൾ റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി പ്രസിദ്ധപ്പെടുത്തിയ വേക്കൻസിക്ക് തുല്യമായ സീറ്റുകളിൽ അതത് പ്രിൻസിപ്പൽമാർ ഉച്ചയ്ക്ക് 12ന് ശേഷം ഒരു മണിക്കുള്ളിൽ പ്രവേശനം നടത്തും.

0 Comments

Related News