ഹയർസെക്കൻഡറി സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഡിസംബർ 18 ന് ആരംഭിക്കും

തിരുവനന്തപുരം: ഒന്നാംവർഷ ഹയർസെക്കൻഡറി സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഡിസംബർ 18 മുതൽ 23 വരെ നടത്തും. 2020 മാർച്ചിലെ ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ 6 വിഷയങ്ങളിൽ 3 വിഷയങ്ങളുടെ മാർക്ക് മെച്ചപ്പെടുത്തുന്നതിനും, എഴുതാൻ കഴിയാതെ വന്ന രജിസ്റ്റർ ചെയ്‌ത വിഷയങ്ങൾ എഴുതുന്നതിനും റെഗുലർ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒന്നാം വർഷത്തിലെ 6 വിഷയങ്ങളും പൂർത്തിയാക്കിയവർക്ക് മാത്രമേ രണ്ടാം വർഷ പരീക്ഷകൾക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.


രണ്ടാം വർഷ ഹയർസെക്കൻഡറി കോഴ്‌സ് പൂർത്തീകരിച്ചിട്ടുള്ളതും 2009 മുതൽ നടത്തപ്പെട്ടിട്ടുള്ള ഒന്നാം വർഷ പരീക്ഷകൾ എഴുതാനും, വിജയിക്കാനും (കമ്പാർട് മെന്റൽ) സാധിക്കാത്തവർക്കും സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഗൾഫ് മേഖലകളിലെ സ്‌കൂളുകളിൽ പരീക്ഷക്ക് രെജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് യു.എ.ഇ-യിലുള്ള പരീക്ഷാ കേന്ദ്രത്തിലോ അതാത് വിഷയം കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും പരീക്ഷാകേന്ദ്രത്തിലോ പരീക്ഷ എഴുതാവുന്നതാണ്. റെഗുലർ വിദ്യാർത്ഥികൾക്ക് പേപ്പറൊന്നിന് 175 രൂപയും സർട്ടിഫിക്കറ്റിന്‌ 40 ഉം, കമ്പാർട് മെന്റൽ വിഭാഗത്തിന് 225 രൂപയും സർട്ടിഫിക്കറ്റിന്‌ 80 ഉം ആണ് അപേക്ഷാ ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി 16/11/2020, 600 രൂപ ഫൈനോട് കൂടി 18/11/2020 വരേയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.dhsekerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Share this post

scroll to top