പ്രധാന വാർത്തകൾ
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  

പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികൾക്കായി \’നാട്ടരങ് \’ തുടങ്ങി

Nov 7, 2020 at 11:07 am

Follow us on

തിരുവനന്തപുരം: ആദിവാസി-ഗോത്ര മേഖലയിലെയും തീരദേശ മേഖലയിലേയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം കുട്ടികൾക്കായുള്ള \’നാട്ടരങ്ങ്\’ പരിപാടിക്ക് തുടക്കമായി.ആവശ്യമായ പഠന, വൈജ്ഞാനിക പിന്തുണ ഉറപ്പാക്കുന്ന നാട്ടരങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിച്ചു. മന്ത്രി എം.എം.മാണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലയിലെ കട്ടപ്പന, കോവില്‍മല ഐ.ടിഡി.പി. സാമൂഹ്യ പഠനകേന്ദ്രത്തിലാണ് കോവിഡ് മാനദണ്ഡമനുസരിച്ച് ഉദ്ഘാടനം നടന്നത്. പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമാക്കി കലാ-കായിക മേഖലകളിൽ അടക്കം കുട്ടികൾക്ക് ആവശ്യമായ പിന്തുണ ഉറപ്പു നല്‍കുന്ന സവിശേഷമായ പദ്ധതിയാണ് സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന നാട്ടരങ്ങ്. പദ്ധതിയുടെ വിശദീകരണം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ നിര്‍വഹിച്ചു. ശ്രീ. ഡീന്‍ കുര്യാക്കോസ് എം.പി., ശ്രീ. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ശ്രീ. രാമന്‍ രാജമന്നാന്‍ (കോവില്‍മല രാജാവ്) എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ശ്രീമതി. ബിന്ദു മോള്‍.ഡി (ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, എസ്.എസ്.കെ, ഇടുക്കി) സ്വാഗതം പറഞ്ഞു. ശ്രീ.വി.ആര്‍. ശശി (പ്രസിഡന്‍റ്, ജില്ലാ പഞ്ചായത്ത്), ശ്രീ.എച്ച്. ദിനേശന്‍ ഐ.എ.എസ് (ജില്ലാകളക്ടര്‍), ഡോ.പി.പുഗഴേന്തി ഐ.എഫ്.എസ്, (ഡയറക്ടര്‍, പട്ടികവര്‍ഗ വികസനവകുപ്പ്), ശ്രീ. ഷിബു.ആര്‍.എസ് (അഡീഷണല്‍ ഡയറക്ടര്‍, സമഗ്രശിക്ഷാ കേരളം), ശ്രീ. ശശീന്ദ്ര വ്യാസ്. വി.എ (ഡി.ഡി.ഇ), ശ്രീ. എന്‍.കെ. ലോഹിദാസന്‍ (പ്രിന്‍സിപ്പല്‍ ഡയറ്റ്), ശ്രീ. കെ.എ. ബിനുമോന്‍ (ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

\"\"

Follow us on

Related News