തിരുവനന്തപുരം:സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമപദ്ധതിയുടെ ഭാഗമായി 46 വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ ഒരുങ്ങി. കെട്ടിടങ്ങളുടെ ഉദ്ഘാടനം നവംബർ 4ന് വൈകീട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 79 സ്കൂളുകൾക്ക് പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളുടെശീലാ സ്ഥാപനവും മുഖ്യമന്ത്രി നിർവഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 14 ജില്ലകളിലും സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി ഉദ്ഘാടനത്തിന് സജ്‌ജമായിട്ടുണ്ട്.
കിഫ്ബിയുടെ 5 കോടി ധനസഹായത്തോടെ 6 സ്കൂൾ കെട്ടിടങ്ങളും, 3 കോടി ധനസഹായത്തോടെ പുതിയ 6 സ്കൂളുകളും നബാർഡ്, സമഗ്ര ശിക്ഷാകേരളം, പ്ലാൻ ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തി 34 സ്കൂളുകളുടെ ഉദ്ഘാടനവും 79 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് നടക്കുക. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ ഹൈടെക് ആക്കി ഉയർത്തുന്നതിന് ഹൈടെക് സ്കൂൾ പദ്ധതി 8 മുതൽ 12 വരെ ക്ലാസുകളിൽ ഇതിനോടകം പൂർത്തിയായിരുന്നു.
45000 ക്ലാസ് റൂമുകളാണ് ഇത്തരത്തിൽ ഹൈടെക് ആയി മാറ്റപ്പെട്ടത്.
ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്, മന്ത്രിമാരായ എകെ ബാലൻ, ഇ.പി ജയരാജൻ, എ.സി മൊയ്തീൻ, കെ മെഴ്‌സിക്കുട്ടിയമ്മ, കെ കൃഷ്ണൻകുട്ടി, പി തിലോത്തമൻ,കെ രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, വി. എസ് സുനികുമാർ എന്നിവർ പങ്കെടുക്കും.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...