തൃശൂർ: കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സുരക്ഷിത പരിശീലനത്തിനും മത്സരങ്ങൾക്കുമായി കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈജംപ് പിറ്റ് ഒരുങ്ങി. 3.5 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ ഹൈജംപ് പിറ്റ് നിർമിച്ചു നൽകിയത്. ഫോസ്‌ബെറി ഫ്ളോപ്പ് എന്ന സാങ്കേതിക രീതിയിൽ പരിശീലനം നടത്തുന്നതിന് ഹൈജംപ് പിറ്റ് ഉപകരിക്കും. കുട്ടികൾക്ക് വീണു പരിക്കേൽക്കുകയില്ല. രണ്ട് മീറ്ററിലേറെ ഉയരത്തിൽ ചാടാനും പുതിയ സംവിധാനം സഹായിക്കും. നഗരസഭാ പരിധിയിലെ സ്‌കൂളുകളിലെ കായിക പരിശീലനത്തിനും പിറ്റ് ഉപകരിക്കും. നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ ഹൈജംപ് പിറ്റ് സ്‌കൂളിന് കൈമാറി.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിഷാ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, എം. തങ്കമണി, വത്സൻ പാറന്നൂർ, പി.എം. ശ്രീനേഷ് തുടങ്ങിയവർ പങ്കെടുത്തു.
കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും
തിരുവനന്തപുരം:ഒളിമ്പ്യാഡുകൾ ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ...