തിരുവനന്തപുരം: ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനീയറിങ്ങിൽ (സി.ഇ.ടി) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കമ്പ്യൂട്ടർ സയൻസ്/ ഐ.ടി.യിൽ എം.ഇ/എം.ടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ ഐ.ടി.യിൽ ബി.ഇ/ ബി.ടെക് ബിരുദവും, ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സ്/തത്തുല്യ യോഗ്യതയും അല്ലെങ്കിൽ ഒന്നാം ക്ലാസ്സ് എം.സി.എ ബിരുദത്തോടൊപ്പം രണ്ടുവർഷത്തെ സർവകലാശാല തലത്തിൽ അധ്യാപന പരിചയവും വേണം. 11ന് രാവിലെ 10ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വ്യക്തി വിവരം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഒരു പകർപ്പും സഹിതം ഹാജരാകണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം ആയിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക്: http://cet.ac.in.