സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവുകൾ

തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ജില്ലാ കോർഡിനേറ്റർ, പ്രോജക്ട് ഫെല്ലോ എന്നീ തസ്തികകളിൽ താത്ക്കാലിക ഒഴിവ്. ജില്ലാ കോർഡിനേറ്റർ തസ്തികയിലേക്ക് ലൈഫ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ എം.എസ്‌സിയോ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.ഡബ്ല്യു എന്നി ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. പി.എച്ച്.ഡിയോ എം.ഫിലോ ഉളളവർക്കും പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും. പരിസ്ഥിതി/ജൈവ വൈവിധ്യ സംരക്ഷണ മേഖലയിൽ രണ്ട് വർഷം പ്രവൃത്തി പരിചയം അഭിലഷണീയം. പ്രതിമാസ ശമ്പളം 20000 രൂപ. പ്രോജക്ട് ഫെല്ലോ തസ്തികയിലേക്കുള്ള രണ്ടൊഴിവുകളിൽ ബയോളജിക്കൽ സയൻസ്/ലൈഫ് സയൻസ്/എൻവയോൺമെന്റ് സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നി വിഷയങ്ങളിൽ ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. പ്രതിമാസവേതനം 1500 രൂപ. അപേക്ഷയൊടൊപ്പം പാൻ, ആധാർകാർഡ്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന പകർപ്പുകളും നൽകി www.keralabiodiversity.org എന്ന വെബ്സൈറ്റ് വഴി നവംബർ നാല് വരെ അപേക്ഷിക്കാം.

Share this post

scroll to top