തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസറിന്റെ താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസ്ഥി സംബന്ധമായ പരിമിതിയുള്ള ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഒഴിവിലേക്കാണ് നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്നോ ഐ.സി.എ.ആറിനു കീഴിലുള്ള നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഡയറി സയൻസിലുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. അപേക്ഷാർത്ഥികൾക്ക് 41 വയസ്സ് കവിയാൻ പാടില്ല. താല്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. അസ്ഥി സംബന്ധമായ പരിമിതരുടെ അഭാവത്തിൽ മൂകബധിര ഉദ്യോഗാർഥികളെയും അവരുടെ അഭാവത്തിൽ കാഴ്ച പരിമിതിയുള്ളവരെയും പരിഗണിക്കും.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...