പ്രധാന വാർത്തകൾ
സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: വേക്കൻസി ലിസ്റ്റ്  28ന് വായനയ്‌ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽഎസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുസ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻപ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുംമഴ കുറയുന്നില്ല: ജൂൺ 17ലെ അവധി അറിയിപ്പ്എംജി സര്‍വകലാശാല ബിരുദ പ്രവേശനം:ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുകാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുകനത്ത മഴ തുടരുന്നു: നാളെ 12 ജില്ലകളിൽ അവധി

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ തയ്യാറാക്കാൻ അവസരം : 10000 രൂപ സമ്മാനം

Oct 27, 2020 at 4:37 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ സർവകലാശാലയ്ക്ക് ലോഗോ തയ്യാറാക്കി നൽകാൻ അവസരം. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ തയ്യാറാക്കി നൽകാൻ പൊതുജനങ്ങളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് 10,000 രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും. മുഴുവനായും കംപ്യൂട്ടർവൽകൃത സർവകലാശാല ആയതിനാൽ ഇതുമായി ബന്ധപ്പെട്ടുള്ള ലോഗോയ്ക്കാണ് മുൻഗണന. വിദ്യാർത്ഥികളിൽ താത്‌പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള ലോഗോയാണ് പ്രതീക്ഷിക്കുന്നത്. ലോഗോയെ കുറിച്ച് നൂറുവാക്കിൽ കുറയാതെ കുറിപ്പും സമർപ്പിക്കണം. ലോഗോ അയക്കുന്നവരുടെ മേൽവിലാസം രേഖപ്പെടുത്തണം. എൻട്രികൾ നവംബർ 5ന് മുൻപ് logo.sreenarayanaguruou@gmail.com-ൽ എന്ന വിലാസത്തിൽ അയയ്ക്കണം.

\"\"

Follow us on

Related News