തേഞ്ഞിപ്പലം: കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനെ തുടർന്ന് കാലിക്കറ്റ് സർവ്വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു. നവംബർ 2 വരെയുള്ള എല്ലാ പരീക്ഷകളും റദ്ധാക്കി. സർവകലാശാല സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇന്ന് ഉച്ചമുതൽ സർവ്വകലാശാല ഓഫീസുകൾ അടച്ചത്. ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ പ്രവർത്തിക്കില്ല.
ആവശ്യ സർവീസുകളായ സെക്യൂരിറ്റി വിഭാഗം, എഞ്ചിനീയറിങ്ങ് (വാട്ടർ ആന്റ് ഇലക്ട്രിസിറ്റി ) വിഭാഗം, പരീക്ഷാഭവൻ , ഫിനാൻസ് (ശമ്പളം പെൻഷൻ എന്നിവക്ക് ) തുടങ്ങിയവ മാത്രമേ പ്രവർത്തിക്കൂ.
നാളെ മുതൽ നവംബർ 2 വരെയുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. ജീവനക്കാർ വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിലാണ് ജോലി ചെയ്യുക. ഔദ്യോഗിക മീറ്റിങ്ങുകളും മാറ്റി വെച്ചിട്ടുണ്ട്.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...