ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കും മുൻനിര എൻജിനിയറിങ് കോളജുകളിലേക്കുമുള്ള പ്രവേശനത്തിനായി നടത്തുന്ന ജെ.ഇ.ഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) പരീക്ഷ അടുത്ത വർഷം മുതൽ കൂടുതൽ പ്രാദേശിക ഭാഷകളിൽ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജോയിന്റ് അഡ്മിഷൻ ബോർഡ് തീരുമാനമെടുത്തിട്ടുണ്ട്.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. അതത് സംസ്ഥാനങ്ങൾ എൻജിനിയറിങ് കോളജുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയിൽ ഉപയോഗിക്കുന്ന പ്രാദേശിക ഭാഷയും ജെ.ഇ.ഇ (മെയിൻ) പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ സംസ്ഥാന ഭാഷയുമാണ് ഉപ്പെടുത്തുക.
ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിലാണ് നിലവിൽ ജെഇഇ പരീക്ഷ നടത്തുന്നത്.

0 Comments