ന്യൂഡൽഹി: ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഡിസംബർ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ) കഴിഞ്ഞ ദിവസം പുറത്തിറക്കി. അതോടൊപ്പം എൻജിനീയറിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി. മുൻപ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ ഉൾപ്പെടെയുള്ള കോഴ്സുകളിലെ ഒന്നാം വർഷക്കാർക്ക് ക്ലാസുകൾ സെപ്റ്റംബർ 15 മുതലും, 2,3,4 വർഷ വിദ്യാർത്ഥികൾക്ക് ആഗസ്റ്റ് 16-നും ക്ലാസുകൾ തുടങ്ങാമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ രാജ്യത്തെ നിലവിലെ സാഹചര്യവും വിവിധ സംസ്ഥാനങ്ങളുടേയും എൻ.ഐ.ടി, ഐ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളുടേയും അപേക്ഷ കണക്കിലെടുത്താണ് യു.ജി, ഡിപ്ലോമ ലാറ്ററൽ എൻട്രി കോഴ്സുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടിയിരിക്കുന്നതെന്ന് എ.ഐ.സി.ടി.ഇ അറിയിച്ചു.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...