പ്രധാന വാർത്തകൾ
അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ്: അപേക്ഷ 28വരെഫാർമസി, പാരാമെഡിക്കൽ കോഴ്സ് പ്രവേശനം: സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പാക്കണംകാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സംഘടനാ സമരങ്ങൾക്ക് നിരോധനംകീം റാങ്ക് പട്ടിക: ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽഅവിടെ മന്ത്രിയുമില്ല.. ലിഫ്റ്റുമില്ല: മന്ത്രിയുടെ സ്നേഹ വിരുന്നിൽ അഫ്ഗാൻ കുരുന്നുകൾസ്‌കൂൾ പാചക തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെന്ന് മന്ത്രി വി.ശിവൻകുട്ടിനീന്തൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചുഅടുത്ത വർഷം KEAM മാനദണ്ഡം മാറ്റുമെന്ന് മന്ത്രി ആർ.ബിന്ദുഅധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അപലപനീയം: സംഭവത്തിൽ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രിപ്ലസ് ടു സേ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സൂചന

ഒന്നാം വർഷ എൻജിനീയറിങ് ക്ലാസുകൾ ഡിസംബറിൽ: വിജ്ഞാപനം പുറത്തിറക്കി എ.ഐ.സി.ടി.ഇ

Oct 20, 2020 at 11:28 am

Follow us on

\"\"

ന്യൂഡൽഹി: ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഡിസംബർ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ) കഴിഞ്ഞ ദിവസം പുറത്തിറക്കി. അതോടൊപ്പം എൻജിനീയറിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി. മുൻപ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ ഉൾപ്പെടെയുള്ള കോഴ്സുകളിലെ ഒന്നാം വർഷക്കാർക്ക് ക്ലാസുകൾ സെപ്റ്റംബർ 15 മുതലും, 2,3,4 വർഷ വിദ്യാർത്ഥികൾക്ക് ആഗസ്റ്റ് 16-നും ക്ലാസുകൾ തുടങ്ങാമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ രാജ്യത്തെ നിലവിലെ സാഹചര്യവും വിവിധ സംസ്ഥാനങ്ങളുടേയും എൻ.ഐ.ടി, ഐ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളുടേയും അപേക്ഷ കണക്കിലെടുത്താണ് യു.ജി, ഡിപ്ലോമ ലാറ്ററൽ എൻട്രി കോഴ്സുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടിയിരിക്കുന്നതെന്ന് എ.ഐ.സി.ടി.ഇ അറിയിച്ചു.

\"\"

Follow us on

Related News