തിരുവനന്തപുരം: മലയാള ഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനുള്ള മികച്ച പ്രവർത്തനങ്ങൾക്കായി മലയാളം മിഷൻ ഏർപ്പെടുത്തിയ ഭാഷാപ്രതിഭ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. മാതൃഭാഷാ സാങ്കേതിക വിദ്യാരംഗത്ത് പ്രഖ്യാപിക്കുന്ന പ്രഥമ പുരസ്‌കാരമാണ് മലയാള ഭാഷാപ്രതിഭ പുരസ്‌കാരം. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിഭാഷ, യൂണിക്കോഡ് അംഗീകൃത ഫോണ്ട് രൂപവത്‌കരണം, ഭാഷാപ്രചാരണത്തിന് സാങ്കേതികവിദ്യയുടെ ഉപയോഗം, സാമൂഹിക മാധ്യമങ്ങളിലെ മലയാള ഭാഷാ വിനിയോഗത്തെ അനായാസമാക്കുന്നതിലുള്ള മികവ്, മലയാളത്തനിമയുള്ള ഫോണ്ടുകളുടെ രൂപവത്‌കരണം എന്നിവയ്ക്ക് പ്രധാന്യം നൽകിക്കൊണ്ടുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. വ്യക്തികൾക്കും സർക്കാർ/സർക്കാരിതര സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.mm.kerala.gov.in ൽ ലഭിക്കും.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...