പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

മാതൃഭാഷയിലെ സംഭാവനയ്ക്ക് മലയാള ഭാഷാപ്രതിഭ പുരസ്‌കാരം

Oct 19, 2020 at 7:23 pm

Follow us on

\"\"
\"\"

തിരുവനന്തപുരം: മലയാള ഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനുള്ള മികച്ച പ്രവർത്തനങ്ങൾക്കായി മലയാളം മിഷൻ ഏർപ്പെടുത്തിയ ഭാഷാപ്രതിഭ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. മാതൃഭാഷാ സാങ്കേതിക വിദ്യാരംഗത്ത് പ്രഖ്യാപിക്കുന്ന പ്രഥമ പുരസ്‌കാരമാണ് മലയാള ഭാഷാപ്രതിഭ പുരസ്‌കാരം. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിഭാഷ, യൂണിക്കോഡ് അംഗീകൃത ഫോണ്ട് രൂപവത്‌കരണം, ഭാഷാപ്രചാരണത്തിന് സാങ്കേതികവിദ്യയുടെ ഉപയോഗം, സാമൂഹിക മാധ്യമങ്ങളിലെ മലയാള ഭാഷാ വിനിയോഗത്തെ അനായാസമാക്കുന്നതിലുള്ള മികവ്, മലയാളത്തനിമയുള്ള ഫോണ്ടുകളുടെ രൂപവത്‌കരണം എന്നിവയ്ക്ക് പ്രധാന്യം നൽകിക്കൊണ്ടുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. വ്യക്തികൾക്കും സർക്കാർ/സർക്കാരിതര സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.mm.kerala.gov.in ൽ ലഭിക്കും.

\"\"

Follow us on

Related News