തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് www.vhscap.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. First Suppl.Allotment Results ലിങ്കില്‍ അപേക്ഷാ നമ്പരും ജനന തീയതിയും ടൈപ്പ് ചെയ്ത് അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റ് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ 21ന് നാല് മണി വരെ സ്‌കൂളുകളില്‍ പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികള്‍ക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഇവര്‍ക്ക് താത്കാലിക പ്രവേശനം അനുവദിക്കില്ല. അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിശ്ചിത തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടാതിരുന്നാല്‍ പ്രവേശന പ്രക്രിയയില്‍നിന്ന് പുറത്താകും.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...