പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

ഐഐടി പ്രവേശനത്തിന് വീണ്ടും അവസരം

Oct 14, 2020 at 9:10 am

Follow us on

\"\"

ന്യൂഡൽഹി: ഐ.ഐ.ടി പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ ജെ.ഇ.ഇ (ജോയിന്‍റ് എൻട്രൻസ് എക്സാം) എഴുതാൻ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് ജോയിന്‍റ് അഡ്മിഷൻ ബോർഡ് (ജെ.എ.ബി) അറിയിച്ചു. കോവിഡ് വ്യാപനം മൂലം സെപ്റ്റംബർ 27 ന് നടന്ന ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. അടുത്ത വർഷമായിരിക്കും പരീക്ഷ. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് പുറമേ പ്രത്യേകമായാണ് ഇവരെ പരിഗണിക്കുക. നിരവധി വിദ്യാർത്ഥികൾ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയെഴുതാൻ അവസരം നൽകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോടും പരീക്ഷയുടെ ചുമതലയുള്ള ഡൽഹി ഐ.ഐ.ടിയോടും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ജോയിന്‍റ് അഡ്മിഷൻ ബോർഡ് അടിയന്തര യോഗം ചേർന്ന് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.
കോവിഡ് പോസിറ്റീവ് ആയതിനാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കും വിവിധ കോവിഡ് നിയന്ത്രണങ്ങളാൽ പരീക്ഷക്ക് എത്താൻ കഴിയാതിരുന്നവർക്കും പരീക്ഷയെഴുതാം.

\"\"
\"\"

Follow us on

Related News