തിരുവനന്തപുരം: കോവിഡ് കാലയളവിൽ വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്നുതന്നെ ക്രിയാത്മക നൈപുണികൾ നേടുന്നതിനും സംരംഭകരാകുന്നതിനുമുള്ള ജീവനം ജീവധനം പദ്ധതിയിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. ശാസ്ത്രീയമായി പശു, ആട്, അലങ്കാല പക്ഷികൾ, അരുമ മൃഗങ്ങളുടെ പരിപാലനം, കോഴി, പന്നി, മുയൽ വളർത്തൽ, പാൽ, മുട്ട, ഇറച്ചി ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവും എന്നീ മേഖലകളിൽ ഓൺലൈൻ പരിശീലനം നൽകും. 22 വരെ നീണ്ടുനിൽക്കുന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിലേക്ക് രജിസ്റ്റർ ചെയ്യാൻ വി.എച്ച്.എസ്.ഇ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറെ ബന്ധപ്പെടണം. കേരള വെറ്റിനറി സർവകലാശാല ശാസ്ത്രജ്ഞരുടേയും പ്രൊഫസർമാരുടേയും സ്‌കിൽ വെബിനാറുകളോടെയുള്ള പരിശീലന പരിപാടി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ക്ഷേമ ഡയറക്ടറും എൻ.എസ്.എസ് കോർഡിനേറ്ററുമായ ഡോ. ടി.എസ്. രാജീവ് നേതൃത്വം നൽകും.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...