സൈനിക സ്കോളർഷിപ്പ്: പത്തുമുതൽ പിജി വരെയുള്ള വിദ്യാർത്ഥികൾക്ക് അവസരം

കൊച്ചി: പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൈനിക ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
വിമുക്ത ഭടന്മാരുടെ മക്കള്‍ക്കാണ് അപേക്ഷിക്കാൻ അവസരം. ഡിപ്ലോമ കോഴ്‌സുകള്‍ക്കും പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കേന്ദ്രീയ സൈനിക് ബോര്‍ഡില്‍ നിന്നും ഈ വര്‍ഷം എഡ്യൂക്കേഷന്‍ ഗ്രാന്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ക്കും സ്‌കോളര്‍ഷിപ്പ് ആനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 50 ശതമാനം മാര്‍ക്ക് നേടിയിട്ടുളളവരും രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. അപേക്ഷാ ഫോറം www.sainikwelfarekerala.org വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 10, 11, 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് നവംബര്‍ 20 വരെയും ഡിഗ്രി/പി.ജി വിദ്യാർത്ഥികൾക്ക് ഡിസംബര്‍ 20 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422239.

Share this post

scroll to top