ന്യൂഡൽഹി: കഴിഞ്ഞമാസം 13ന് നടന്ന നാഷണൽ എൻട്രൻസ് കം എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്) പരീക്ഷയുടെ ഫലപ്രഖ്യാപനം നാളെ ഉണ്ടായേക്കും. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പൂർത്തിയാക്കി. ntaneet.nic.in എന്ന സൈറ്റ് വഴി ഫലം അറിയാം. കോവിഡിനെ തുടർന്ന് പുതിയ സെഷനിൽ ഇനിയും കാലതാമസം ഉണ്ടാകാതിരിക്കാൻ നീറ്റ് ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചിരുന്നു. നീറ്റ് പരീക്ഷയുടെ അന്തിമ ഉത്തര കീ ഇന്നുതന്നെ നീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പുറത്തിറക്കുമെന്ന് അറിയുന്നു.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...