പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: ഉദ്‌ഘാടനം ഒക്ടോബർ 2 ന്

Oct 1, 2020 at 4:39 pm

Follow us on

\"\"

കൊല്ലം: ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ഗാന്ധിജയന്തി ദിനത്തിൽ നിലവില്‍ വരും. വെള്ളിയാഴ്‌ച വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്യും. കൊല്ലം ബൈപാപ്പാസിൽ കുരീപ്പുഴ അഷ്ടമുടിക്കായലോരത്തെ താൽക്കാലിക കെട്ടിടത്തിലായിരിക്കും സർവകലാശാലയുടെ പ്രവർത്തനം ആരംഭിക്കുക. കേരള, മഹാത്മാഗാന്ധി, കലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ പഠന വിഭാഗങ്ങൾ സംയോജിപ്പിച്ചാണ് ഓപ്പൺ സർവകലാശാല ആരംഭിക്കുന്നത്. ഇഗ്‌നോ മാതൃകയിൽ ലോകമെമ്പാടുമുള്ളവർക്ക് പഠിക്കാൻ കഴിയുന്ന നിലയിലാകും സർവകലാശാലയുടെ പ്രവർത്തനം.


തുടക്കത്തിൽ ഒന്നരലക്ഷത്തിലേറെ പേർക്ക് പഠനസൗകര്യമുണ്ടാകും‌. ഇതിനായി സർക്കാർ, എയ്ഡഡ് കോളജുകളിലെ ലാബുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തും. ദേശീയ, രാജ്യാന്തര പ്രശസ്തരുടെ ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കും. പരമ്പരാഗത കോഴ്സുകൾക്കു പുറമേ നൈപുണ്യ വികസന കോഴ്സുകളും നടത്തും. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്‌, ചൈനീസ് ഭാഷാ കോഴ്സുകളുമുണ്ട്‌. നിലവിൽ മറ്റു സർവകലാശാലകളിലും കോളജുകളിലും പഠിക്കുന്നവർക്ക് ചേരാനാകുന്ന സർട്ടിഫിക്കറ്റ്‌, ഡിപ്ലോമ കോഴ്സുകളും തുടങ്ങും. പ്രായപരിധിയില്ല. സയൻസ് വിഷയങ്ങളിലും വിദൂര കോഴ്‌സുകളും പ്രൈവറ്റ് രജിസ്ട്രേഷനുമുണ്ടാകും. ഇടയ്ക്ക് പഠനം നിർത്തുന്നവർക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും.

Follow us on

Related News