
ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയം ചർച്ച ചെയ്യുന്ന തത്സമയ വെബിനാർ ഒക്ടോബർ ഒന്നിന് സംഘടിപ്പിക്കും.
വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ മറുപടി നൽകും. പുതിയ നയവുമായി ബന്ധപ്പെട്ട സംശയങ്ങളുമായി നിരവധി വിദ്യാർത്ഥികൾ രംഗത്തുവന്ന സാഹചര്യത്തിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ട്വിറ്റര്ഡ ഹാന്റിൽ വഴിയും വിദ്യാഭ്യാസ വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയും വെബിനാറിൽ പങ്കെടുക്കാം.
