പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

മിലിട്ടറി കോളജ് പ്രവേശനം: ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം

Sep 30, 2020 at 3:41 pm

Follow us on

\"\"


ഡെറാഡൂൺ: ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളേജിൽ 2021-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപ്പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മിഷണറുടെ ഓഫീസിൽ ഡിസംബർ ഒന്നിനും രണ്ടിനും നടക്കും. ആൺകുട്ടികൾക്കാണ് പ്രവേശനം. ജൂലൈയിൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2008 ജൂലൈ രണ്ടിന് മുൻപും 2010 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹത ഇല്ല.
പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും, വിവരങ്ങളും, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുമ്പോൾ 555 രൂപയ്ക്കും അപേക്ഷഫോം സ്പീഡ് പോസ്റ്റിൽ ലഭിക്കും. നിർദ്ദിഷ്ട അപേക്ഷ ലഭിക്കുന്നതിന് മേൽ തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജ്, ഡെറാഡൂൺ, ഡ്രായർ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ടെൽ ഭവൻ, ഡെറാഡൂൺ, ഉത്തരാഞ്ചൽ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ എടുത്ത് കത്ത് സഹിതം ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജ്, ഡെറാഡൂൺ, ഉത്തരാഞ്ചൽ-248003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ www.rimc.gov.in ൽ ലഭിക്കും.


കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് നവംബർ 30നു മുൻപ് ലഭിക്കുന്ന തരത്തിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയക്കണം. ഡെറാഡൂൺ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോം (രണ്ട് കോപ്പി), പാസ്‌പോർട്ട് വലിപ്പത്തിലുള്ള മൂന്ന് ഫോട്ടോകൾ എന്നിവ ഒരു കവറിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം, സ്ഥലത്തെ ജനന-മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് ( State Domicile Certificate ), കുട്ടി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദ്ദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതി അടങ്ങിയ കത്തും കുട്ടി ഏതു ക്ലാസ്സിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയരേഖ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പ്, 9:35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽ വിലാസം എഴുതി 27 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) എന്നിവ ഉള്ളടക്കം ചെയ്യണം.

Follow us on

Related News

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി

തിരുവനന്തപുരം:കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂൾ വൈദ്യുതി ലൈനിൽ നിന്ന്  ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച...