കൊച്ചി: 2019-20 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ടി.ടി.സി, ഡിപ്ലോമ, ഡിഗ്രി, പി.ജി മറ്റ് പ്രൊഫഷണല്‍ കോഴ്സുകളിൽ വാര്‍ഷിക പരീക്ഷയില്‍
ഉന്നത വിജയം നേടിയ പട്ടിജാതി വിദ്യാർത്ഥികൾക്ക് 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക പ്രോത്സാഹന സമ്മാന ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യ്ക്ക് കുറഞ്ഞത് ആറ് ബി, നാല് സി ഗ്രേഡുകള്‍ ലഭിച്ചവര്‍ (സി, സി പ്ലസ് ഗ്രേഡുകളുടെ ആകെ എണ്ണം നാലില്‍ കൂടരുത്) പ്ലസ് ടു/വി.എച്ച്.എസ്.സി കുറഞ്ഞത് നാല് ബി, രണ്ട് സി ഗ്രേഡുകള്‍ ലഭിച്ചവര്‍ (സി, സി പ്ലസ്, ഗ്രേഡുകളുടെ ആകെ എണ്ണം രണ്ടില്‍ കൂടരുത്) ഡിഗ്രി, ഡിപ്ലോമ, പി.ജി തുടങ്ങിയ അറുപത് ശതമാനത്തില്‍ അധികം മാര്‍ക്ക് ലഭിച്ച വിദ്യാർത്ഥികള്‍ അപേക്ഷിക്കാന്‍ യോഗ്യരാണ്. ഡി ഗ്രേഡ് ഉളളവര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല. ഇ-ഗ്രാന്റ്സ് 3.0 വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് ധനസഹായം നല്‍കുന്നത്. വിദ്യാർത്ഥികള്‍ ഇ-ഗ്രാന്റ്സ് 3.0 സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുകയും ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അനുബന്ധ രേഖകള്‍ എന്നിവ വിദ്യാർത്ഥി സ്ഥിര താമസമാക്കിയിട്ടുളള ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്പറേഷന് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...