തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനം മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്‌സിന് തുടർപഠനം നടത്തുന്നവരുമായിരിക്കണം അപേക്ഷകർ.
http://www.scholarships.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒക്‌ടോബർ 31ന് മുമ്പ് ഓൺലൈൻ വഴി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in, ഇമെയിൽ: centralsectorscholarship@gmail.com. ഫോൺ: 9446096580, 9446780308, 04712306580.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...