ഓൺലൈൻ ക്ലാസ്സുകൾ മെച്ചപ്പെടുത്താൻ സമഗ്ര പദ്ധതികൾ ആവിഷ്കരിക്കും

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകൾ അടച്ചതോടെ ഓൺലൈൻ ക്ലാസുകൾ വഴി അധ്യയനം നടത്തുന്ന വിക്ടേഴ്‌സ് ചാനൽലിന് വിദ്യാർത്ഥികളിക്കിടയിൽ തുടക്കത്തിൽ ലഭിച്ച സ്വീകാര്യത ഇപ്പോഴില്ലെന്ന് കണ്ടെത്തൽ.
ഓൺലൈൻ ക്ലാസ്സുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിന് നിയോഗിച്ച എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഓൺലൈൻ ക്ലാസുകൾ കൂടുതൽ മെച്ചപ്പെടുത്താൻ സമഗ്ര പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും സമിതി ശുപാർശ ചെയ്തു. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് പഠിപ്പിക്കാനുള്ള ടീച്ചിങ് മാന്വൽ സമഗ്രമാക്കണമെന്നാണ് സമിതിയുടെ വിലയിരുത്തൽ.
ഇത് കണക്കിലെടുത്ത് ക്ലാസ്സുകളുടെ സംപ്രേക്ഷണത്തിന് മുന്നോടിയായി രണ്ടോ മൂന്നോ വിദഗ്ധ സമിതി കണ്ടതിന് ശേഷമാകണം റെക്കോർഡിങ് നടത്തേണ്ടത്.
പാഠപുസ്തകത്തിലുള്ള വിഷയങ്ങളോടൊപ്പം പുറത്ത് നിന്നുള്ള വിദഗ്ധരുടെ ക്ലാസ്സുകളും ഉൾപ്പെടുത്തണം.
ഓൺലൈൻ ക്ലാസുകൾ കൂടുതൽ ഫലപ്രദമാക്കാൻ അധ്യാപകർ സ്കൂളുകൾക്ക് അനുവദിച്ചിട്ടുള്ള സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഉപയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവിധ സ്കൂളുകൾ സ്വന്തമായി നടത്തുന്ന ഓൺലൈൻ ക്ലാസുകൾ ഇപ്പോൾ തടസ്സപ്പെടുത്തേണ്ടതില്ലെന്നാണ് സമിതി ശുപാർശ ചെയ്യുന്നത്.

Share this post

scroll to top