കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓർഡിനനൻസ് ഗവർണർ അംഗീകരിച്ചു. ഒക്ടോബർ 2 ന് സർവകലാശാല കൊല്ലം ആസ്ഥാനമായി നിലവിൽ വരും. ഒന്നര ലക്ഷത്തിലേറെ കുട്ടികൾക്ക് തുടക്കത്തിൽ പഠനസൗകര്യമുണ്ടാവും.
ദേശീയതലത്തിൽ വിദഗ്ധരുടെയും പ്രഗത്ഭരായ അധ്യാപകരുടെയും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ ലാബുകളും ഇതിനായി പ്രയോജനപ്പെടുത്താണ് ഒരുങ്ങുന്നത്. പരമ്പരാഗത ക്ലാസുകള്‍ക്ക് പുറമെ, നൈപുണ്യ വികസന കോഴ്‌സുകളുമുണ്ടാകും. ഏതു പ്രായക്കാർക്കും പഠിക്കാനുള്ള അവസരം നൽകും. ഇടയ്ക്ക് പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനമനുസരിച്ചു ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും.
ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, ചൈനീസ് ഭാഷാ കോഴ്സുകൾ പഠിക്കാനും അവസരമുണ്ടാകും.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...