കാസർകോട് : കേന്ദ്രീയ സൈനിക് ബോര്‍ഡ് നല്കുന്ന എജ്യുക്കേഷന്‍ ഗ്രാന്റിന് www.ksb.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം. ഒന്ന് മുതല്‍ ഒമ്പത്,11 ക്ലാസ് പാസായ കുട്ടികള്‍ക്ക് സെപ്റ്റംബര്‍ 30 വരെയും 10,12 പാസായ കുട്ടികള്‍ക്ക് ഒക്ടോബര്‍ 30 വരെയും ഡിഗ്രി ക്ലാസ്സുകള്‍ക്കു നവംബര്‍ 30 വരെയും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് അനുബന്ധ രേഖകളും ഒറിജിനല്‍ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 256860
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...