പ്രധാന വാർത്തകൾ
നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

4 ലക്ഷം പ്രീ സ്‌കൂൾ കുട്ടികൾക്ക് പരിശീലന തീം പോസ്റ്ററുകൾ

Sep 23, 2020 at 5:39 pm

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീ സ്‌കൂൾ വിദ്യാർത്ഥികൾക്കായി രക്ഷിതാക്കളുടെ സഹായത്തോടെ സംസ്ഥാന ശിശുവികസന വകുപ്പ് 4 ലക്ഷം കളർ പോസ്റ്ററുകൾ തയ്യാറാക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ തന്നെ കഴിയുന്ന 2 മുതൽ 6 വയസ് വരെയുള്ള കുട്ടികൾക്കാണ് പരിശീലന തീം പോസ്റ്ററുകൾ തയ്യാറാക്കുന്നത്.
സി-ഡിറ്റിന്റെ സഹകരണത്തോടെ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന കിളിക്കൊഞ്ചൽ പരിപാടിയുടെ തുടർച്ചയായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. തീം അടിസ്ഥാനത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളാണ് പോസ്റ്ററുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
നിലവിൽ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട എന്നീ ജില്ലകളിലെ അങ്കണവാടികൾ മുഖേന പോസ്റ്ററുകൾ വിതരണം ചെയ്യാൻ തയ്യാറായിട്ടുണ്ട്. ടെലിവിഷൻ, മൊബൈൽ ഫോൺ സൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികളുടെ വീടുകൾക്ക് മുൻഗണന നൽകി പോസ്റ്ററുകൾ എത്തിക്കും. തുടർന്നുള്ള ജില്ലകളിലും പോസ്റ്ററുകൾ അച്ചടിച്ച് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.

Follow us on

Related News