
തിരുവനന്തപുരംഃ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് വഴി നടപ്പിലാക്കുന്ന 3 വ്യത്യസ്ത സ്കോളർഷിപ്പുകൾക്ക് www.scholarships.gov.in എന്ന സൈറ്റിലൂടെ ഒക്ടോബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
സ്കോളര്‍ഷിപ്പുകള്‍ ഇതൊക്കഃ-
1) ന്യൂനപക്ഷ പ്രീ മട്രിക് സ്കോളർഷിപ്: ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക്. വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം. മുൻവർഷത്തെ വാർഷിക പരീക്ഷയ്ക്ക് 50 % മാർക്ക് വേണം. ഒരു കുടുംബത്തിൽ പരമാവധി 2 കുട്ടികൾക്കാണു സ്കോളർഷിപ്പിന് അർഹത.
2) ഭിന്നശേഷി പ്രീ മട്രിക് സ്കോളർഷിപ്: 9, 10 ക്ലാസുകളിലെ കുട്ടികൾക്ക്. വാർഷികവരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്.ഒരു ക്ലാസിൽ ഒരു തവണ മാത്രം
3) നാഷനൽ മീൻസ്–കം– മെറിറ്റ് സ്കോളർഷിപ്: സർക്കാർ, എയ്ഡഡ്,തദ്ദേശ സ്വയംഭരണസ്കൂളുകളിലെ കുട്ടികൾക്ക്. 9, 10, 11 ക്ലാസുകളിൽ 55 /60 / 55 % മാർക്ക് വേണം. (പട്ടികവിഭാഗത്തിന് 5% ഇളവ്)വാർഷികവരുമാനം ഒന്നര ലക്ഷം രൂപ കവിയരുത്. എൻഎംഎംഎസ്.പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം (http://mhrd.gov.in/nmms)
ഒരു കുട്ടിക്ക് ഇവയിൽ ഒരു സ്കോളർഷിപ് മാത്രം.
വിശദ മാർഗനിർദേശങ്ങൾക്ക്…https://education.kerala.gov.in. ഫോൺ: 83308 18477, 94963 04015
